18 May, 2026 12:58:17 PM
കണ്ണൂരിൽ വിവാഹ ദിവസം വരൻ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂര്‍: വിവാഹ ദിവസം വരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ ചക്കരക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിൻ (29) ആണ് മരിച്ചത്. ജമ്മു കശ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ പോലീസായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നാണ് ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ചക്കരക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.



