17 May, 2026 11:48:48 AM


പാലക്കാട് ടര്‍ഫില്‍ കളിക്കുന്നതിനിടെ 22കാരന്‍ കുഴഞ്ഞു വീണ് മരിച്ചു



പാലക്കാട്: ടര്‍ഫില്‍ കളിക്കുന്നതിനിടെ 22-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകന്‍ അനസാണ് മരിച്ചത്. ഉമ്മനഴിയിലെ ടര്‍ഫില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922