15 May, 2026 02:30:18 PM
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരികയായരുന്ന സ്വകാര്യബസിനാണ് തീ പിടിച്ചത്. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.വെള്ളിയാഴ്ച ഉച്ചക്ക് 12.15 ഓടെയാണ് ബസിന് തീപിടിച്ചത്. ഓടുന്ന ബസിൽ തീ ആളി പടരുകയായിരുന്നു. യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. ബസ് ഏതാണ്ട് പൂർണമായും കത്തിയമർന്നിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടർന്ന് അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്‌സ് എത്തിയെങ്കിലും മുഴുവനായി കത്തി നശിച്ചു.



