12 May, 2026 10:10:44 AM


പാലക്കാട് ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം



പാലക്കാട്: പാലക്കാട്-പൊള്ളാച്ചി സംസ്ഥാനപാതയില്‍ ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എലപ്പുള്ളി മണിയേരിയില്‍ വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാര്‍ത്തിക് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ എലപ്പുള്ളി പേട്ട ജങ്ഷന് സമീപമായിരുന്നു അപകടം. ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്കിന് തീപിടിക്കുകയായിരുന്നു. തീപിടിച്ച ബൈക്കില്‍ നിന്ന് റോഡിലേക്ക് തലയടിച്ച് വീണാണ് യുവാക്കള്‍ മരിച്ചത്. ഇരുവരും എലപ്പുള്ളിയില്‍ പശുഫാം നടത്തിപ്പുകാരാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916