08 May, 2026 02:33:43 PM
സതീശനെ പിന്തുണച്ച് പ്രകടനം; നാല് പേരെ പദവിയിൽ നിന്ന് നീക്കി ഇടുക്കി ഡിസിസി

ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജ്ജീവമാകുന്നതിനിടെ വി ഡി സതീശന് അനുകൂലമായ പ്രചരണങ്ങൾ നടത്തിയത് ചൂണ്ടികാട്ടി നേതാക്കൾക്കെതിരെ നടപടിയുമായി ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് നാല് പേർക്കെതിരെ നടപടി എടുത്തു.
ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ ഡിസിസി നിയുക്ത പദവികളിൽ നിന്ന് നീക്കം ചെയ്തു. ഡിസിസി പ്രസിഡൻ്റ് സി പി മാത്യു ഇക്കാര്യം അറിയിച്ചത്. ഹൈക്കാമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി.




