02 May, 2026 06:34:32 PM


മണ്ണാർക്കാട് വയോധിക ഷോക്കേറ്റ് മരിച്ച നിലയിൽ



പാലക്കാട്: മണ്ണാർക്കാട് പപ്പട നിർമ്മാണ തൊഴിലാളിയായ വയോധികയെ വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമങ്കോട് സ്വദേശി വത്സലയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വത്സലയുടെ വീട്ടിൽ തന്നെയായിരുന്നു പപ്പട നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. അവിടെയുള്ള മെഷീന് സമീപമാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പപ്പടം നിർമ്മിക്കുന്നതിനിടെ മെഷീനിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവും മകനും നേരത്തെ മരിച്ചതിനെ തുടർന്ന് വത്സല വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913