30 April, 2026 02:07:12 PM


പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപിടിത്തം



പാലക്കാട്: പാലക്കാട് മൃഗാശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും പഴയ പെട്ടികൾക്കും തീപിടിച്ച് വൻ അഗ്നിബാധയുണ്ടായി. ജനവാസമേഖലയ്ക്ക് മധ്യത്തിലുള്ള ഈ പറമ്പിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വൻതോതിൽ കൂട്ടിയിട്ടിരുന്നതാണ് തീ അതിവേഗം പടരാൻ കാരണമായത്. വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളൊഴിഞ്ഞ പറമ്പിലായതിനാൽ വലിയ അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വീടുകളും ഫ്ലാറ്റുകളും നിറഞ്ഞ പ്രദേശമായതിനാൽ അഗ്നിശമന സേനാംഗങ്ങൾക്ക് ആദ്യഘട്ടത്തിൽ സംഭവസ്ഥലത്തേക്ക് എത്തുന്നതിന് ചില തടസ്സങ്ങൾ നേരിട്ടിരുന്നു. തുടർന്ന് സമീപത്തെ ഫ്ലാറ്റുകൾ വഴിയാണ് സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും പഴങ്ങൾ സൂക്ഷിക്കുന്ന പഴയ പെട്ടികൾക്കുമാണ് തീപിടിച്ചത്. വൻതോതിൽ പുക ഉയർന്നത് പ്രദേശവാസികളിൽ അല്പനേരം പരിഭ്രാന്തി പരത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295