28 April, 2026 08:49:59 PM
മുതുകുറിശ്ശിയില്‍ മധ്യവയസ്‌കന് സൂര്യാതപമേറ്റു

പാലക്കാട്: മധ്യവയസ്‌കന് സൂര്യാതപമേറ്റു. തച്ചമ്പാറ മുതുകുറിശ്ശിയില്‍ 55 കാരനാണ് സൂര്യാതപമേറ്റത്. മുതുകുറിശ്ശി വാക്കോടന്‍ ചോലയില്‍ക്കുന്ന് സ്വദേശി ഗോപാലകൃഷ്ണനാണ് സൂര്യാതപമേറ്റത്. മുഖത്തും രണ്ട് കൈകളിലും ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്. കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.



