25 April, 2026 04:31:58 PM
പാലക്കാട് അങ്കണവാടി ടീച്ചർക്ക് പാമ്പ് കടിയേറ്റു

പാലക്കാട് : സംസ്ഥാനത്ത് ചൂട് കൂടുന്നതിനനുസരിച്ച് പാമ്പിന്റെ ശല്യവും രൂക്ഷമാകുന്നു. പാലക്കാട് കോരഞ്ചിറയില് അംഗനവാടി ടീച്ചര്ക്ക് പാമ്പ് കടിയേറ്റു. വിശാലക്കാണ് പാമ്പു കടിയേറ്റത്. അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് കടിയേറ്റത്. വിശാലയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. നിലവില് വിശാലയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള് ഇല്ല.



