23 April, 2026 08:33:51 PM
ട്രെയിനിന്‍റെ കാറ്റടിച്ചു തെറിച്ചു വീണു; ഗുരുതര പരിക്കേറ്റ 5 വയസ്സുകാരി മരിച്ചു

കാസര്‍കോട്: ട്രെയിന്‍ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു. ചെങ്കള സ്വദേശികളായ തൈവളപ്പില്‍ താഹിര്‍ നജാത്ത് ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം.
മുത്തശ്ശിക്കൊപ്പം മരണവീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ഈ മാസം പതിനെട്ടിന് വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. റെയില്‍ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്ത് നഫീസ നടന്നു പോകുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ വന്നപ്പോഴുണ്ടായ കാറ്റടിച്ച് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയില്‍ ഇരുവര്‍ക്കും സാരമായി പരിക്കേറ്റു. നഫീസ ചികിത്സയില്‍ തുടരുകയാണ്.



