17 April, 2026 09:24:50 PM
കടുത്ത ചൂട്: പാലക്കാട് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി

പാലക്കാട്: മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. ചിതറിയ ചില്ലുകൊണ്ട് ഓട്ടോറിക്ഷ ഡ്രൈവറുടെ കാലിന് നിസാര പരിക്കേറ്റു. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലാണ് പൊട്ടിയത്. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. വെള്ളി ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.



