16 April, 2026 10:41:14 AM
വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി; പാലക്കാട് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. പൊള്ളലേറ്റ ഉടൻതന്നെ യുവാവിനെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



