15 April, 2026 01:13:30 PM


പാലക്കാട് ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി ഒരു വയസുകാരി മരിച്ചു



പാലക്കാട്: റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ച് ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. അസം സ്വദേശികളായ അബ്ദുൽ സലാം - ഹാബിജ കധോൻ ദമ്പതികളുടെ മകളാണ് മരിച്ചത്. ബുധനാഴ്ച പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 

സ്റ്റേഷനിലെ മുലയൂട്ടൽ കേന്ദ്രത്തിൽ വെച്ച് പാൽ നൽകുന്നതിനിടെ അബദ്ധത്തിൽ ശ്വാസനാളത്തിൽ കുടുങ്ങുകയായിരുന്നു. പാൽ കുടിച്ച ഉടൻ തന്നെ കുഞ്ഞ് ബോധരഹിതയായി വീണു. ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജോലി ആവശ്യത്തിനായാണോ അതോ യാത്രയുടെ ഭാഗമായാണോ അസം സ്വദേശികളായ ദമ്പതികൾ പാലക്കാട് എത്തിയത് എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920