10 April, 2026 03:36:45 PM


പിറവത്ത് ഉദ്ഘാടന ദിവസം തിയേറ്ററില്‍ തീപിടുത്തം; ആശിര്‍വാദ് സിനിമ കോംപ്ലക്‌സിലാണ് തീപിടിച്ചത്



എറണാകുളം: ഉദ്ഘാടന ദിവസം തിയേറ്ററിൽ തീപിടുത്തം. ആശിർവാദ് സിനിമ കോംപ്ലക്സിലാണ് തീപ്പിടുത്തം ഉണ്ടായത്. പിറവത്താണ് സംഭവം ഉണ്ടായത്. സിനിമ പ്രദർശനം നടക്കുമ്പോഴാണ് തിയേറ്ററിൽ നിന്നും പുക ഉയർന്നത്. ഇന്ന് മുതലാണ് തീയേറ്ററിൽ സിനിമാപ്രദർശനം ആരംഭിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ വാഴ 2 സിനിമയുടെ പ്രദര്‍ശനം നടക്കുന്നതിനിടെ 10.45 ഓടെ തിയേറ്ററില്‍ നിന്നും പുക ഉയരുകയായിരുന്നു. ഇതോടെ കാണികള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. തീപിടിത്തത്തിന് പിന്നാലെ ഷോകള്‍ നിര്‍ത്തിവച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K