29 March, 2026 06:53:37 PM
വയനാട്ടിൽ വീട്ടുമുറ്റത്ത് വെച്ച് വയോധികയെ കാട്ടാന എടുത്തെറിഞ്ഞു; ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. കൈതവേലില്‍ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കാട്ടാന തങ്കമ്മയെ തുമ്പിക്കൈയില്‍ എടുത്ത് എറിയുകയായിരുന്നു. നട്ടെല്ലിനും കാലിനും പരിക്കേറ്റ വയോധിക ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.



