27 March, 2026 03:38:12 PM


അതിർത്തി തർക്കത്തിനിടെ ആക്രമണം; വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു



കൽപറ്റ: വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ് മെമ്പര്‍ പ്രശാന്തിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അതിർത്തി തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304