26 March, 2026 10:49:42 AM
കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം

കൊച്ചി: എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം പി ജി ലൂബ്രിക്കന്റ്സിലാണ് രാവിലെ തീപിടിത്തം ഉണ്ടായത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കുന്നുണ്ട്. രാവിലെ 8.30 ഓടെയാണ് തീപിടിത്തം ആരംഭിച്ചത്.




