25 March, 2026 07:20:38 PM


സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു



പെരുമ്പാവൂർ: വളയംചിറങ്ങറയിൽ സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കണ്ടന്തറ സ്വദേശി 15 വയസ്സുള്ള റിനാസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് റിനാസ്. മറ്റ് രണ്ടു കൂട്ടുകാർക്കൊപ്പം വളയംചിറങ്ങര ഐടിസിക്ക് സമീപത്തുള്ള പെരിയാർവാലി കനാലിൽ നീന്തുന്നതിനിടെ റിനാസ് ഒഴുക്കിൽപ്പെടുകയായിരുന്നു. പട്ടിമറ്റത്തു നിന്നും ഫയർഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന കുട്ടികൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940