24 March, 2026 12:20:54 PM


കാര്‍ ഇടിച്ച ബൈക്ക് ഓട്ടോയിലേക്ക് പാഞ്ഞുകയറി; പാലക്കാട് അധ്യാപികയ്ക്ക് ദാരുണാന്ത്യം



പാലക്കാട്: കോങ്ങാട് മാഞ്ചേരിക്കാവിൽ കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കുണ്ടളശ്ശേരി ഗവ. എൽപി സ്കൂളിലെ അധ്യാപികയായ സുശീല (50) ആണ് മരിച്ചത്. മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ടു വന്ന കാർ ആദ്യം ഒരു ബൈക്കിലിടിക്കുകയും, തുടർന്ന് ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന സുശീലയെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938