23 March, 2026 10:00:05 AM


കളമശേരിയിൽ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ



കൊച്ചി: കളമശേരിയിൽ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് അഗളി സ്വദേശിയാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. എച്ച്എംടി ജങ്ഷന് സമീപം താമസിക്കുന്ന പെണ്‍കുട്ടി, റെയില്‍വേ പാളം കടന്നു വരുന്നതിനിടെ പിന്നില്‍ നിന്ന് എത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. കണ്ണൂർ സ്വദേശി ജസ്ന ഫാത്തിമക്കാണ് മർദനമേറ്റത്.

വിജനമായിരുന്ന വഴിയില്‍ യുവതിയെ പിന്തുടര്‍ന്നെത്തിയ അക്രമി നടത്തിയത് ക്രൂരമായ ആക്രമണം. മോഷ്ടാവ് യുവതിയുടെ തലയിൽ തുണിയിട്ട് മൂടിയ ശേഷം തല അടിച്ച് പൊട്ടിച്ചു. ശരീരത്തിൽ ആയുധം ഉപയോഗിച്ച് ഇടിച്ചു. പിന്നാലെ യുവതിയുടെ മാലയും, കമ്മലും, മൊബൈൽ ഫോണും മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജസ്‌നഫാത്തിമയെ ക്രൂരമായി മർദിച്ചത്. അക്രമം നടന്ന വഴിയില്‍ സിസിടിവികള്‍ ഉണ്ടായിരുന്നില്ല. തലയ്ക്കടക്കം പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945