12 March, 2026 09:18:16 PM
'കെ സുധാകരൻ വികാരമാണ്, ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകും'; കെപിസിസി ആസ്ഥാനത്ത് പോസ്റ്റർ

കണ്ണൂര്‍: കെ സുധാകരനെ അനുകൂലിച്ച് കെപിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ. ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. കണ്ണൂരിൽ തന്നെ മത്സരിപ്പിക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. 'സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്', 'കണ്ണൂരിൽ ലീഡർ കെ.സുധാകരനെ മത്സരിപ്പിക്കുക' 'ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും' തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിൽ പറയുന്നത്. അതിനിടെ വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ചും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക', 'ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക' എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.



