10 March, 2026 06:40:05 PM
പാലക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്നിലാണ് സംഭവം നടന്നത്. ഫോറസ്റ്റ് വാച്ചറായ ഷൈജുവാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു പ്രായം. രണ്ട് കാട്ടാനകളെ തുരത്തി ഓടിക്കുന്നതിനിടെ ഒരു കാട്ടാന ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. ആന തിരിഞ്ഞുവന്നതോടെ ഒപ്പമുളളവര്‍ ഓടി രക്ഷപ്പെട്ടു. സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ കാട്ടാനക്കൂട്ടമെത്തിയതോടെ നാട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.ഇന്ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം നടന്നത്.



