09 March, 2026 10:35:25 AM


കടമ്പാറയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്



പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. കടമ്പാറ സ്വദേശി ബാബു (രം​ഗസ്വാമി-50)വിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. കടമ്പാറ ഉന്നതിയിലെ വീടിന് സമീപത്ത് നിൽക്കുമ്പോൾ കാട്ടാന പാഞ്ഞടുത്ത് തുമ്പിക്കൈകൊണ്ട് ആക്രമിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോട്ടത്തറയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റതായാണ് വിവരം. കാട്ടാന പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സമീപത്തെ വനത്തിലേക്ക് ആനയെ തുരത്താൻ ശ്രമം നടക്കുകയാണ്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297