06 March, 2026 07:32:55 PM
ഫോണിന്റെ ഡിസ്പ്ലെ തകരാറിലായി; കാസർകോട് 17കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കാസർകോട്: വീട്ടുകാർ മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിന്റെ മനോവിഷമത്തിൽ 17കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി. കാസർകോട് കുമ്പളയിലാണ് സംഭവം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ഡിസ്പ്ലെ തകരാറിലായത്. ഡിസ്പ്ലേ നന്നാക്കി നൽകാൻ വീട്ടുകാരോട് പറഞ്ഞെങ്കിലും അവർക്കതിന് സാധിച്ചില്ല.ഫോൺ നന്നാക്കി നൽകിയില്ലെങ്കിൽ വിഷം കഴിക്കുമെന്ന് പെൺകുട്ടി പല തവണ വീട്ടുകാരോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച വൈകിട്ട് താൻ എലിവിഷം കഴിച്ചതായി പെൺകുട്ടി പറഞ്ഞെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ പറയുന്നതിനാൽ വീട്ടുകാർ കാര്യമായെടുത്തില്ല. രാത്രിയിൽ അവശനിലയിലായതോടെ വീട്ടുകാർ മംഗളൂരു ദേർളക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു.



