06 February, 2026 08:00:50 PM
കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതും ലോറിയിൽ ഇടിച്ചു; പാലക്കാട് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: റോഡിലെ കുഴയിൽ വീഴാതെയിരിക്കാൻ ബൈക്ക് വെട്ടിച്ചതിന് പിന്നാലെ എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കൊടുമ്പ് സ്വദേശി ശങ്കർ ആണ് മരിച്ചത്. പാലക്കാട് - പൊള്ളാച്ചി സംസ്ഥാന പാതയിലായിരുന്നു അപകടം. ഈ പാതയിൽ നിരവധിയിടങ്ങളിൽ കുഴികളുണ്ട്. ഇതിൽ ഒരു കുഴിയിൽ വീഴാതെയിരിക്കാൻ ശങ്കർ ബൈക്ക് വെട്ടിച്ചതും എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ശങ്കറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



