05 February, 2026 02:25:43 PM
പാലക്കാട് ഏഴാം ക്ലാസുകാരൻ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. എലപ്പുള്ളി പോക്കാന്തോട് വിശ്വജിത്തി(13)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കഴുത്തിൽ തോർത്ത് ഉപയോഗിച്ചാണ് തൂങ്ങിയിട്ടുള്ളത്. രാവിലെ കുളിക്കാൻ കയറി തിരിച്ച് ഇറങ്ങാൻ സമയം വൈകിയപ്പോൾ രക്ഷിതാക്കൾ ശുചിമുറി വാതിൽ പൊളിച്ചു നോക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മറ്റു ദുരൂഹതകളില്ലെന്നാണ് കസബ പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പോൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.



