04 February, 2026 12:58:38 PM
ഒറ്റപ്പാലത്ത് വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട് ഓട്ടോറിക്ഷ കയറിയിറങ്ങി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷയാണ് സ്‌ഫോടക വസ്തുവിൽ കയറി ഇറങ്ങിയത്. സംഭവത്തിൽ ഓട്ടോറിക്ഷയ്ക്ക് നിസാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊട്ടിയത് പന്നിപ്പടക്കമാണെന്നാണ് വിവരം.



