03 February, 2026 04:25:21 PM


കൊച്ചിയിൽ ബൈക്ക് മെട്രോ തൂണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം



കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ ആണ് മരിച്ചത്. 25 വയസായിരുന്നു. ദേശീയപാതയിൽ കളമശ്ശേരിയിൽ മെട്രോ പില്ലർ നമ്പർ 293 ലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ച് കയറി അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്. ഉടൻ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാക്കനാട് ഐടി കമ്പനിയിലാണ് മുഹമ്മദ് മുസ്തഫ ജോലി ചെയ്യുന്നത്. കാക്കനാട് പടമുഗളിലാണ് താമസം.ഇവിടെ നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917