02 February, 2026 02:33:45 PM
കോങ്ങാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു

പാലക്കാട്: പാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് അപകടം. ഇന്നലെ മുതല്‍ സുനിത്തിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുതദേഹം കണ്ടത്. ആടുകള്‍ക്ക് പ്ലാവില ശേഖരിക്കാന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയോടെയാണ് യുവാവിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തത്.



