31 January, 2026 12:42:21 PM
കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം

കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം. പുലർച്ചെ നാല് മണിയോടെ മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് പ്രാഥമിക നിഗമനം.



