16 January, 2026 04:39:58 PM
പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാനൂര്‍ സ്വദേശി ഷിബിന്‍ (35) ആണ് മരിച്ചത്. പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്യൂണ്‍ ആണ് ഷിബിന്‍. ലാബിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മരണകാരണം വ്യക്തമല്ല.



