01 September, 2025 10:13:02 AM


ഷോളയാര്‍ ഡാം വ്യൂ പോയിന്‍റില്‍ നിന്ന് കൊക്കയിലേക്ക് വീണ് വയോധികന്‍; രക്ഷപ്പെടുത്തി സബ് ഇന്‍സ്‌പെക്ടര്‍



തൃശൂര്‍: ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് കാൽവഴുതി വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍. കുടുംബത്തോടൊപ്പം എത്തിയ കുന്നംകുളം ആര്‍ത്താറ്റ് സ്വദേശിയായ വയോധികന്‍ ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്നും കാല്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

പതിനഞ്ചടിയോളം താഴെയുള്ള പാറയിടുക്കില്‍ തടഞ്ഞു നിന്ന വയോധികനെയാണ് സബ് ഇന്‍സ്‌പെക്ടര്‍ ആസാദ് രക്ഷിച്ചത്. വയോധികനെ രക്ഷിച്ച ആസാദിന് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. വയോധികന്‍ കൊക്കയിലേക്ക് വീണത് കണ്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടനെ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922