22 January, 2026 02:24:13 PM
സസ്‌പെന്‍ഷനിലായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍ അന്തരിച്ചു

കണ്ണൂര്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ സമൂഹമാധ്യമപോസ്റ്റിട്ടതിന് പിന്നാലെ സസ്‌പെന്‍ഷനിലായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ അന്തരിച്ചു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പടന്നക്കാട് തീര്‍ത്ഥങ്കര എന്‍കെബിഎം ഹൗസിങ് കോളനിയില്‍ താമസിക്കുന്ന മാവുങ്കാല്‍ സ്വദേശി എ.പവിത്രന്‍(56) ആണ് മരിച്ചത്.
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് പവിത്രന്‍ മരണമടഞ്ഞത് ഏതാനും നാളുകളായി പവിത്രന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: ധന്യ. മക്കള്‍: നന്ദകിഷോര്‍(കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി), റിഷിക(പത്താംതരം വിദ്യാര്‍ത്ഥി ലിറ്റില്‍ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ശശികുമാര്‍, ബാലചന്ദ്രന്‍, സുരേന്ദ്രന്‍, ഉദയഭാനു, പത്മിനി.
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ജി നായരെ ജാതീയമായി അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നാലെ പവിത്രനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് അസുഖ ബാധിതനായി മരണമടഞ്ഞത്.




