26 January, 2026 12:03:46 PM


റിപ്പബ്ലിക് ദിനം: തിരുവനന്തപുരത്ത് ഗവർണർ ദേശീയ പതാക ഉയർത്തി



തിരുവനന്തപുരം: കേരളത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ വിപുലമായി നടന്നു. തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ദേശീയ പതാക ഉയർത്തി. തുടർന്ന് വിവിധ വിഭാഗങ്ങൾ അണിനിരന്ന പരേഡ് അദ്ദേഹം പരിശോധിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.

വ്യോമസേനയിലെ വികാസ് വസിഷ്ഠിൻ്റെ നേതൃത്വത്തിലാണ് പരേഡ് അണിനിരന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വിവിധ എം.എൽ.എമാർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന ആഘോഷങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രിമാർ നേതൃത്വം നൽകുകയും പതാക ഉയർത്തുകയും ചെയ്തു.

പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍, എന്‍സിസി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ അണിനിരന്നു. സംസ്ഥാനത്ത് ആദ്യമായി നാഷണല്‍ സര്‍വീസ് കേഡറ്റുകള്‍ (എന്‍എസ്എസ്) പരേഡില്‍ പങ്കെടുത്തു. വിവിധ സര്‍വകലാശാലകളിലായി 40 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302