06 January, 2026 10:49:14 AM


അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ശിവക്ഷേത്രം ഭാഗികമായി തകര്‍ന്നു



തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ക്ഷേത്രം ഭാഗികമായി തകര്‍ന്നു. വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ഭാഗികമായി തകര്‍ന്നത്. ക്ഷേത്രത്തിലെ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഭാഗത്ത് ഒഴികെ മുഴുവന്‍ വാതിലുകളും ആന തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് എത്തിയത്. തൊട്ടടുത്തുള്ള തൊഴിലാളികളുടെ വീടും ആനക്കൂട്ടം തകര്‍ത്തു. ഇന്ന് വെളുപ്പിനാണ് ആനക്കൂട്ടം കാടുകയറിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928