29 January, 2026 01:37:35 PM
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി; ക്ലീൻ പമ്പയ്ക്ക് 30 കോടി

പമ്പ: ശബരിമലയുടെ വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വലിയ പ്രാധാന്യം നൽകുന്നതാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ്. തീർത്ഥാടകർക്ക് സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സന്നിധാനം, പമ്പ, നിലക്കൽ എന്നിവയുടെ വികസനത്തിനുമായി ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിയുടെ വിഹിതം 30 കോടി രൂപയായി ഉയർത്തിയതായി മന്ത്രി അറിയിച്ചു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിലൊന്നാണ് പമ്പ. ലോകപ്രശസ്തമായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നതും മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതും പമ്പയുടെ തീരത്താണ്. പമ്പാ നദിയെ മാലിന്യമുക്തമാക്കുന്നതിനായുള്ള 'ക്ലീൻ പമ്പ' പദ്ധതിക്കായി 30 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അതേസമയം നികുതിയേതര വരുമാനത്തിൽ കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായത് വൻ കുതിച്ചുചാട്ടമാണ്. ഇടത് സർക്കാരിൻ്റെ ഇച്ഛാശക്തി കൊണ്ടാണ് കേരളത്തിന് വലിയ നേട്ടങ്ങള്‍ കൈവരിക്കാനായത്.




