06 August, 2025 11:36:22 AM


മാളയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു



പുത്തൻചിറ: മാള മങ്കിടി ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന പിസികെ പെട്രോൾ പമ്പിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ബസിന് തീപിടിച്ചു. KL 34 A 6391 രജിസ്ട്രേഷൻ നമ്പറുള്ള 'സുഹൈൽ' എന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. ബസിനോട് ചേർന്നുള്ള ഓഫീസ് മുറിക്കും ചെറിയ തോതിൽ തീ പടര്‍ന്നെങ്കിലും പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവായി ഇന്ന് പുലർച്ചെ 3മണിക്ക് ആണ് സംഭവം. തീപിടിത്തം ആദ്യം കണ്ടത് പിണ്ടാണി സ്വദേശി ജിതിൻ എന്ന ഇരുചക്ര വാഹന യാത്രക്കാരനാണ്. സംഭവസമയത്ത് മൊത്തം ആറ് ബസുകളാണ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നത്. മാളയിൽ നിന്നും അ​ഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചത്. ആളപായം ഉണ്ടായിട്ടില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K