02 December, 2025 09:20:19 PM
അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന കേസിലെ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. തൃശൂർ വെള്ളാംങ്കല്ലൂർ സ്വദേശിയായ സിജോ ജോസ് ആണ് അറസ്റ്റിലായത്. സിജോ പൂവത്തും കടവിൽ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയായിരുന്നു. നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തൃശ്ശൂർ റൂറൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




