26 December, 2025 10:26:03 AM
തൃശൂരിൽ പിതൃസഹോദരനെ യുവാവ് മൺവെട്ടികൊണ്ട് തലക്കടിച്ചു കൊന്നു

തൃശൂർ: മദ്യലഹരിയിൽ 58കാരനെ കൊലപ്പെടുത്തി. നട്ടാക്ക് പാടം കാട്ടിലേത്ത് വീട്ടിൽ 58 വയസുള്ള പ്രേമദാസ് ആണ് കൊല്ലപ്പെട്ടത്. സഹോദരൻ്റെ മകനായ മഹേഷാണ് കൊലപാതകത്തിന് പിന്നിൽ. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും പിന്നാലെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് മഹേഷ് മൺവെട്ടി കൊണ്ട് പ്രേമദാസിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പ്രതിയെ പേരമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.




