02 December, 2025 09:06:11 AM
ഹോണടിച്ചതിനെ ചൊല്ലി തർക്കം; തൃശൂരില്‍ അച്ഛനും മകനും സുഹൃത്തിനും കുത്തേറ്റു

തൃശൂര്‍: തൃശൂരില്‍ ഹോണടിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ മൂന്ന് പേര്‍ക്ക് കുത്തേറ്റു. പേരാമംഗലത്താണ് സംഭവം. അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46), മകന്‍ അഭിനവ് (19), സുഹൃത്ത് അഭിജിത് (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രതി കേച്ചേരി സ്വദേശി കൃഷ്ണ കിഷോര്‍ ഒളിവിലാണ്. മുണ്ടൂരില്‍ പച്ചക്കറി കടയിലെ ജീവനക്കാരനാണ് പ്രതി.
അച്ഛനും മകനും സുഹൃത്തും ഷട്ടില്‍ കളിച്ച് രണ്ട് ബൈക്കുകളിലായി മടങ്ങുകയായിരുന്നു. അക്രമിയും ബൈക്കിലാണ് വന്നത്. അഭിനവ് ഹോണടിച്ചതില്‍ പ്രകോപിതനായ പ്രതി മൂവരെയും കുത്തുകയായിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. പൊലീസ് പ്രതിയ്ക്കായുളള തിരച്ചില്‍ തുടരുകയാണ്.




