17 December, 2025 06:37:51 PM
വീടൊഴിയാൻ സമ്മര്‍ദം; തൃശൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

തൃശൂര്‍: വീടൊഴിയാന്‍ സമ്മര്‍ദം ചെലുത്തിയതിന് പിന്നാലെ അറുപത്തി നാലുകാരന്‍ തൂങ്ങി മരിച്ചു. ചാലക്കുടി വെട്ടുക്കടവിലാണ് വയോധികന്‍ ജീവനൊടുക്കിയത്. എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് മരിച്ചത്. ഇയാള്‍ക്ക് ധനകാര്യ സ്ഥാപനത്തില്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. വയോധികന്‍ താമസിച്ചിരുന്ന വീടും ഭൂമിയും ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ്. ഈ വീട്ടില്‍ അതിക്രമിച്ച് കയറി താമസം തുടര്‍ന്നുവെന്നായിരുന്നു ധനകാര്യ സ്ഥാപനത്തിന്റെ ആരോപണം.




