18 December, 2025 12:18:39 PM
ചെറുതുരുത്തിയില്‍ ബസും കാറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

ചെറുതുരുത്തി: തൃശ്ശൂര്‍ ചെറുതുരുത്തി പള്ളം പുതുപ്പാടത്ത് ബസും കാറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ സഞ്ചരിച്ചിരുന്ന ഡ്രൈവര്‍ക്കും ഒരു കുട്ടിക്കും പരിക്കേറ്റുണ്ട്. കൂടാതെ ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ക്കും നിസാരപരിക്കേറ്റു.




