18 December, 2025 07:51:36 PM
തൃശൂരിൽ ഏഴ് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളത്ത് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ സ്കൂൾ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയായ മുൻസാഫിർ ആണ് പിടിയിലായത്. സ്കൂളിലെ ഏഴ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയെത്തുടർന്നാണ് കുന്നംകുളം പൊലീസ് നടപടിയെടുത്തത്. സ്കൂളിലെ താൽക്കാലിക അധ്യാപകനും ഹോസ്റ്റൽ വാർഡനുമായിരുന്ന ഇയാൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഹോസ്റ്റലിൽ വെച്ച് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനം സഹിക്കവയ്യാതെ വിദ്യാർത്ഥികൾ നേരിട്ട് ചൈൽഡ് ലൈനിനെ സമീപിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.
ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.




