05 December, 2025 09:07:40 PM
നവമാധ്യമങ്ങളുടെ സാന്നിധ്യം ഏറിയിട്ടും പത്രങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല - നടൻ ദിലീപ് മേനോൻ

തൃശൂർ: നവമാധ്യമങ്ങളുടെ സാന്നിധ്യം ഏറിയിട്ടും പത്രങ്ങൾക്കിന്നും വളരെ പ്രസക്തിയുണ്ടെന്ന് നടൻ ദിലീപ് മേനോൻ. സിനിമയും പരസ്യവും തമ്മിൽ ഏറെ ബന്ധപ്പെട്ടുകിടക്കുന്ന മേഖലയാണെന്നും പത്രങ്ങൾ വ്യക്തികൾക്കുള്ള ഐഡന്റിറ്റിയാണെന്നും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള അഡ്വർട്ടൈസിങ് ഏജൻസിസ് അസോസിയേഷൻ (കെ3എ) 22-ാം വാർഷികത്തിൻ്റെ ഭാഗമായി തൃശൂർ - പാലക്കാട് സോൺ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദിലീപ് മേനോൻ.
ജില്ലാ പ്രസിഡന്റ് പി. എം. മുകുന്ദൻ അധ്യഷത വഹിച്ച യോഗത്തിൽ ജെയിംസ് വളപ്പില ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ജോൺസ് വളപ്പില, മേഖലാ സെക്രട്ടറി ജോസൻ തേറാട്ടിൽ, തോമസ് പാവറട്ടി, ബിജു ബാലകൃഷ്ണൻ, മധു. ജെ. പി., സുനിൽ. പി, അരുൺ, കൈലാസ്, ദിലീപ്, റെജി.ഐ. ചുങ്കത്ത്, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.




