08 December, 2025 09:01:32 AM
ചാലക്കുടിയിൽ കാട്ടാന ആക്രമണം; വയോധികന് ദാരുണാന്ത്യം

ത്യശ്ശൂർ; കാട്ടാനാക്രമണത്തിൽ വീണ്ടും മരണം. ചാലക്കുടി ചായ്പൻക്കുഴിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തെക്കൂടൻ സുബ്രൻ (68) ആണ് മരിച്ചത്. ചായ കുടിക്കാൻ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.




