11 December, 2025 04:25:27 PM
തൃശൂരിൽ ബിരുദ വിദ്യാര്‍ഥിനി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയില്‍

ചെറുതുരുത്തി: ബിരുദവിദ്യാർഥിനിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുതുരുത്തി പന്നിയടി പൊട്ടിക്കുണ്ടില്‍ വീട്ടില്‍ റുഫൈദ(21)യെയാണ് നെടുമ്പുര ശിവക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലിചെയ്യുന്ന അമ്മയോടൊപ്പം പെണ്‍കുട്ടി അങ്കണവാടിയില്‍ എത്തിയിരുന്നു. ശേഷം പേന വാങ്ങാൻ കടയില്‍ പോയി, എന്നാൽ തിരികെ വരാത്തതിനെതുടർന്ന് നടത്തിയ തെരച്ചിലിലാണ് ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുന്നംകുളം എസിപി സി.എം. സന്തോഷ്, ചെറുതുരുത്തി സിഐ വിനു, എസ്ഐ എ.ആർ. നിഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘംൽ സ്ഥലത്തെത്തി നടപടിയെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.




