14 January, 2026 11:23:53 AM
കുന്നംകുളത്ത് വീടിന് തീപിടിച്ചു; ആറംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: കുന്നംകുളത്ത് അക്കിക്കാവില്‍ വീടിന് തീപിടിച്ചു. ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അക്കിക്കാവ് തറമേല്‍ മാധവന്റെ വീട് ആണ് കത്തി നശിച്ചത്. പുക ഉയരുന്നത് കണ്ട ഉടനെ വീട്ടുകാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. വീട് പൂര്‍ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അടുക്കള ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ടതോടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. നിമിഷനേരം കൊണ്ട് തീ ആളിക്കത്തി. പ്രായമായവര്‍ ഉള്‍പ്പടെ ആറുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുന്നംകുളത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.




