12 January, 2026 09:21:24 AM
കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പത്താഴക്കാട് വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവപ്പാടം പത്താഴപുരക്കൽ ഷാജിയുടെ(അഫ്സൽ) മകൻ സിദാൻ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വയസുകാരൻ വെള്ളം നിറച്ച ബക്കറ്റില്‍ വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.




