13 December, 2025 08:42:19 AM


തൃശൂരിൽ സഹോദരിയെ കളിയാക്കിയ യുവാവിനെ അയൽവാസി കുത്തിക്കൊന്നു



തൃശൂർ: സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്. അയൽവാസി രോഹിത്ത് ആണ് അഖിലിനെ കുത്തിയത്. രോഹിത്തിന്‍റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം. അഖിലിന്‍റെ വീടിന് മുൻപിലെ റോഡിലായിരുന്നു കൊലപാതകം. രോഹിത്തിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948