04 January, 2026 08:05:37 PM
മറ്റത്തൂരിൽ സമവായം; വൈസ് പ്രസിഡന്റ് രാജിവച്ചു, പ്രസിഡന്റ് തുടരും

തൃശൂർ: ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ മറ്റത്തൂർ കൂറുമാറ്റവിവാദത്തിൽ ഒടുവിൽ സമവായം. വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജി വെച്ചു. രാജിക്കത്ത് ഉടൻ കെപിസിസി നേതൃത്വത്തിന് കൈമാറും. എന്നാൽ പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ല. പൂർണ മനസോടെയായായിരുന്നു തീരുമാനം എന്നും കെപിസിസി നേതൃത്വം പറയുന്നത് അനുസരിക്കും എന്നുമാണ് രാജിവെച്ച ശേഷം നൂർജഹാൻ നവാസ് പ്രതികരിച്ചത്. സ്ഥാനാർഥിയായത് മുതൽ പല ബുദ്ധിമുട്ടുകളും താൻ അനുഭവിച്ചു. ഡിസിസിയുടേതെന്ന് പറഞ്ഞ് പല ആളുകളും നാട്ടിലെത്തി ബിജെപിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. താൻ എന്നും യുഡിഎഫിനൊപ്പം നിൽക്കുമെന്നും നൂർജഹാൻ നവാസ് കൂട്ടിച്ചേർത്തു.




